Spread the love
ഒമ്പതു വയസ്സുകാരിക്ക് നേരെ പിതാവിന്റെ ക്രൂര മർദ്ദനം: പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനില്‍

താമരശ്ശേരി: മകളെയും തന്നെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ധിച്ചുവെന്ന പരാതിയുമായി യുവതി സ്റ്റേഷനിലെത്തി.

പരപ്പൻ പൊയിൽ മോടോത്ത് ഷാജിയുടെ ഭാര്യ കക്കോടി സ്വദേശിനി ഫിനിയയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.

ഫിനിയയുടെ ചെവിക്ക് ഭർത്താവ് കടിച്ച് പരിക്കേൽപ്പിക്കുകയും, മകളുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചതായും പരാതിയിൽ പറയുന്നു.

പരിക്കേറ്റ ഫിനിയയും, മകളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മകൾക്ക് സൈക്കിൾ വാങ്ങി കൊടുക്കാൻ ആവശ്യപ്പെട്ടതാണ്‌ ഇന്നലെ മർദ്ദനത്തിന് കാരണമെന്നും, ഭർത്താവിൻ്റെ പീഢനം പതിവാണെന്നും ഫിനിയ പറഞ്ഞു.

”മോള്‍ സൈക്കിൾ വേണമെന്ന് പറഞ്ഞു…അന്റെ ഉമ്മാന്റെ ആൾക്കാരോട് വാങ്ങി തരാൻ പറ എന്ന് പറഞ്ഞ് മോളുടെ മുഖത്തടിച്ചു… എന്റെ മോളെ തല്ലാൻ ഞാൻ സമ്മതിക്കൂല എന്ന് പറഞ്ഞപ്പോ ഇജ്ജ് ഇവിടെന്ന് നാല് മണി ആവുമ്പോഴേക്ക് ഇറങ്ങണം… അല്ലേൽ നിന്റെ ശവമാണ് മുറ്റത്ത് ഇടാ.” എന്ന് പ്രതി പറഞ്ഞതായി കുട്ടിയുടെ വല്ല്യുമ്മ പറഞ്ഞു

ഇന്നലെയാണ് ഇവർ താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply