Spread the love
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തി പിതാവ്

മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി പുഴയിലെറിഞ്ഞു. മധ്യപ്രദേശിലെ ഖാണ്ട്വയിലാണ് സംഭവം. 55 വയസുകാരനാണ് കൊല്ലപ്പെട്ടത്. 55 കാരന്റെ ശരീരഭാഗങ്ങള്‍ അജ്നാല്‍ നദിയില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിനെയും ഇയാളുടെ ഭാര്യാ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. “കൊല്ലപ്പെട്ടയാൾ 14 കാരിയെ ബലാത്സംഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് 55 കാരനെ ബൈക്കിൽ കയറ്റി അജ്നാൽ നദീ തിരത്തെത്തിക്കുകയും മീൻ വെട്ടുന്ന വലിയ കത്തി കൊണ്ട് തലയും കാലുകളും അറുത്തുമാറ്റുകയുമായിരുന്നു. തുടർന്ന് ശരീരഭാഗങ്ങൾ നദിയിലേക്ക് എറിഞ്ഞു” – പൊലീസ് സബ് ഡിവിഷണൽ ഓഫീസർ രാകേഷ് പെൻഡ്രോ പറഞ്ഞു.

Leave a Reply