കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ ഹോം ക്വാറൻ്റൈനിൽ ആയിരുന്ന മകനെയും ക്യാൻസർ ബാധിതയായ അമ്മയെയും കിടപ്പുരോഗി ആയ അച്ഛനെയും ആശുപത്രിയിൽ കൊണ്ടു പോവാൻ ആരോഗ്യ സംഘവും പഞ്ചായത്ത് അംഗങ്ങളും വീട്ടിൽ എത്തി എങ്കിലും മകൻ കൊണ്ടുപോവാൻ തയ്യാറായില്ല. അച്ഛൻ രാഘവൻ്റെ ഓക്സിജൻ വളരെ താഴ്ന്ന നിലയിൽ ആയിരുന്നു എങ്കിലും മകൻ അജി ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ തയ്യാറായില്ല. ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ല എന്നാണ് അജി അറിയിച്ചത്. ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും ഒരുപാട് ശ്രമിച്ചെങ്കിലും മകൻ സമ്മതിച്ചില്ല. പിറ്റേന്ന് രാഘവൻ മരണത്തിന് കീഴടങ്ങി.മകൻ്റെ പിടിവാശിയിൽ പൊലിഞ്ഞത് അച്ഛൻ്റെ ജീവനാണ്.