വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകൾ തൽക്കാലം മെയ് 15 ന് ആക്കില്ലെന്ന് അറിയിപ്പുമായി വാട്സ്ആപ്പ്. ഫേസ്ബുക്കുമായി ഉപയോക്താക്കളുടെ ഡാറ്റാ പങ്കിടും എന്ന നിബന്ധനകൾ അംഗീകരിക്കാത്ത പുതിയ അപ്ഡേറ്റിന് എതിരെ ശക്തമായ പ്രതിഷേധം ലോകമെമ്പാടും ഉയർന്നതോടെയാണ് ഈ നടപടി.ഈ നയം പല ഉപഭോക്താക്കളും
അംഗീകരിച്ചിരുന്നു എന്നാൽ ചിലർക്ക് അതിന് അവസരം ലഭിച്ചില്ല.വരുന്ന ആഴ്ചകളിൽ സ്വകാര്യതാനയം അംഗീകരിക്കാത്തവക്ക് നോട്ടിഫിക്കേഷനുകൾ നൽകിക്കൊണ്ടിരിക്കും എന്ന് കമ്പനി അറിയിച്ചു. വാട്സാപ്പിലെ ഡേറ്റ ഫേസ്ബുക്കുമായി പങ്കുവയ്ക്കും എന്ന അഭ്യൂഹങ്ങൾ പരന്നതോടെ പല ഉപയോക്താക്കളും സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ അപ്പുങ്ങളിലേക്ക് തിരിഞ്ഞിരുന്നു.
ഇത് വാട്ട്സ്ആപ്പിന്
ഉപയോക്താക്കളെ കുറയ്ക്കുമെന്ന ഭിതിയിലാണ് ഇപ്പോൾ കമ്പനി. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഒരിക്കലും ഡിലീറ്റ് ചെയ്യില്ലെന്ന് വാട്ട്സാപ്പ് അറിയിച്ചിട്ടില്ല. വരുംനാളുകളിൽ അവ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

മറ്റു വഴികളില്ലാതെ വാട്സ്ആപ്പ്
മെയ് 15ന് വാട്സാപ്പിൽ വരുന്ന പുതിയ സ്വകാര്യത നയത്തെ ഭയന്ന് ഉപയോക്താക്കൾ മറ്റു ആപ്പുകളെ ആശ്രയിച്ചതാണ് ഈ പിൻമാറ്റത്തിന് കാരണമെന്ന് വ്യക്തം.കമ്പനി പുതിയ നയത്തിനെതിരെ കടുത്ത വിമർശനം നേരിട്ടിരുന്നു.ഇതിന് വിശദീകരണവുമായി വാട്സാപ്പ് രംഗത്ത് വന്നിരുന്നെങ്കിലും ഇത് ഫലം കാണാത്തതിനാൽ ആണ് കമ്പനി തൽക്കാലം കുറച്ചുകൂടി സാവകാശം എടുത്തത്.
സ്വകാര്യതാ നയത്തിൽ നിലപാട് തേടി കോടതി
ഇന്ത്യയിൽ
കോടതികളിൽ വാട്സാപ്പിലെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. രാജ്യത്തെ കോംമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയോട് ഇതിനുള്ള നിലപാട് ഡൽഹി ഹൈക്കോടതി ചോദിച്ചിട്ടുണ്ട്.മെയ് 21 ന് മുൻപായി നിലപാട് അറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.