തെലുങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ നന്ദിയും സന്തോഷവും അഭിമാനവും അറിയിച്ച് ദുൽഖർ സൽമാൻ.വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലക്കി ഭാസ്കറിലൂടെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ദുൽഖർ നേടിയത്.
തെലുങ്ക് സിനിമയിലെ തന്റെ യാത്ര അസാധാരണമാണ് എന്നും, കാലാതീതമായ കഥകൾ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ അവിടെ കണ്ടെത്താൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ദുൽഖർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു . മികച്ച വേഷങ്ങൾ ലഭിക്കാൻ ഭാഗ്യം ലഭിച്ചതിനൊപ്പം താൻ ഭാഗമായ ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുമ്പോൾ അനുഭവപ്പെടുന്ന സന്തോഷം വാക്കുകളാൽ വിവരിക്കാൻ കഴിയുന്നില്ല .മിക്കവാറും എല്ലാ ചിത്രങ്ങളും അവ റിലീസ് ചെയ്ത വർഷങ്ങളിൽ മികച്ച സിനിമാ പുരസ്കാരം നേടുന്നതും തനിക്ക് സമ്മാനിക്കുന്നത് സന്തോഷം മാത്രം. തെലുങ്കാന മുഖ്യമന്ത്രിക്കും, സർക്കാരിനും, ജൂറിക്കും, സഹനടന്മാർക്കും, സാങ്കേതിക വിദഗ്ധർക്കും, പ്രേക്ഷകർക്കും നന്ദി രേഖപ്പെടുത്തി. നിർഭാഗ്യവശാൽ തനിക്ക് പുരസ്കാര ദാന പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നും അതിന്റെ ഭാഗമാകാൻ കഴിയാത്തത് വലിയ നഷ്ടമാണ് എന്നും ദുൽഖർ കുറിച്ചു.
ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് പ്രഖ്യാപിച്ചത്.നാലു അവാഡുകൾ ലക്കി ഭാസ്കറിന് ലഭിച്ചു