കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം.