Spread the love

മഴക്കാലമിങ്ങെത്തി ഒപ്പം പനിക്കാലവും. പലതരം രോഗങ്ങൾ പടർന്നുപിടിക്കുന്നതുകൊണ്ടു കൊണ്ടുതന്നെ പലർക്കും മഴക്കാലം ഒരു പേടി സ്വപ്നമാണ്, പ്രത്യേകിച്ച് കുട്ടികളുള്ളവർക്ക്. ഇത്തരം രോഗങ്ങൾ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവരേയും ഒരുപോലെ ബാധിച്ചേക്കാം എന്നതിനാൽ തന്നെ ഇവയെ ചെറുക്കാൻ ദൈനംദിനത്തിൽ പലതരം പ്രതിരോധ മാർഗങ്ങൾ പാലിച്ചു പോരേണ്ടതുണ്ട്. അവയെന്തൊക്കെയെന്ന് നോക്കാം..

തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലുകളിൽ ഒന്നാണ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രമിക്കുക എന്നത്. മഴക്കാലത്ത് വെള്ളം വേഗത്തിൽ മലിനമാകാനും ഇതിൽ നിന്നും വയറിളക്കം പോലെയുള്ള രോഗങ്ങൾ പടരാനും സാധ്യതയുണ്ട്. ഇതിനാൽ തന്നെ നമ്മൾ കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. വീടുകളിൽ വെള്ളം ശുദ്ധിയാക്കാൻ ഫിൽട്ടർ ഉപയോഗിക്കാനും ശ്രമിക്കണം.

കൈകൾ കഴുകുക

വ്യക്തി ശുചിത്വമാണ് രോഗങ്ങളിൽ നിന്നുള്ള മറ്റൊരു സംരക്ഷണ കവചം. ഭക്ഷണം കഴിക്കുന്നതിനു മുൻപും പുറത്തുനിന്നും വീട്ടിൽ പ്രവേശിക്കുമ്പോഴും കൈകൾ നന്നായി വൃത്തിയാക്കുക.

പഴങ്ങളും പച്ചക്കറികളും കഴുകുക

പുറത്തുനിന്നും കൊണ്ടുവരുന്ന സാധനങ്ങൾ പലപ്പോഴും അണുവാഹകരാണ്. അതുകൊണ്ട് തന്നെ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. കൂടാതെ വ്യത്തിയുള്ളതും വേവിച്ചതുമായ ഭക്ഷണങ്ങൾ മാത്രം കഴിക്കാനും ശ്രമിക്കണം.

ജങ്ക് ഫുഡ് ഒഴിവാക്കാം

മഴക്കാലത്ത് ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യമാണ് വ്യത്തിയില്ലാത്ത സാഹചര്യങ്ങളിൽ പാചകം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ. വഴിയോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. തുറന്ന് വച്ചതും പ്രാണികൾ അരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി പല തരത്തിലുള്ള രോഗങ്ങൾ വരാൻ കാരണമാകും.

Leave a Reply