Spread the love
AIFFന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു

അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എ ഐ എഫ് എഫ്) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഫിഫ. വിലക്ക് നീക്കിയെന്ന് കാണിച്ച് ഫിഫ വെള്ളിയാഴ്ച എ.ഐ.എഫ്.എഫിന് ഇ-മെയില്‍ സന്ദേശമയച്ചിട്ടുണ്ട്. വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനോ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ രാജ്യാന്ത ടൂര്‍ണമെന്‍റുകളില്‍ കളിക്കാനൊ കഴിയാത്ത സാഹചര്യം വന്നിരുന്നു.എ.ഐ.എഫ്.എഫ് ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടലും ഫിഫ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16-നാണ് ഫിഫ, എഘഎഫ്എഫിന് വിലക്കേര്‍പ്പെടുത്തിയത്. 85 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് എ.ഐ.എഫ്.എഫിനെ ഫിഫ വിലക്കിയത്.

Leave a Reply