Spread the love
ഖത്തര്‍ ലോകകപ്പ്; വാതുവെപ്പും ഒത്തുകളിയും തടയാൻ പ്രത്യേക സംഘത്തിന് രൂപം നൽകി ഫിഫ

ദോഹ: ലോകകപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി ഫിഫ. വാതുവെപ്പും ഒത്തുകളിയും തടയാനുള്ള ടാസ്‌ക്ക് ഫോഴ്‌സിന്റെ ആദ്യയോഗം ഫിഫ ആസ്ഥാനത്തു നടന്നു. ലോകകപ്പിലുടനീളം വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുക എന്നതാണ് ഫിഫ ഇന്റഗ്രിറ്റി ടാസ്‌ക്ക് ഫോഴ്‌സിന്റെ ചുമതല. ലോകകപ്പിലെ ഓരോ മത്സരങ്ങളും, ബെറ്റിങ് മാര്‍ക്കറ്റും ഇന്റഗ്രിറ്റി ടീം സൂക്ഷമമായി തന്നെ നിരീക്ഷിക്കും.

അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയുമായി ചേര്‍ന്നായിക്കും പ്രവര്‍ത്തനങ്ങള്‍. അറബ് കപ്പിലും ഫിഫ വനിത ലോകകപ്പിലും ഇന്റഗ്രിറ്റി ടാസ്‌ക്ക് ഫോഴ്‌സിനെ നിയമിച്ചിരുന്നു. അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനും ടാസ്‌ക് ഫോഴ്‌സുമായി സഹകരിക്കുന്നുണ്ട്.

ഖത്തര്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി കമ്മിറ്റി, ഗ്ലോബല്‍ ലോട്ടറി മോണിറ്ററിങ് സിസ്റ്റം, ഇന്റര്‍ പോള്‍, ഇന്റര്‍നാഷ്ണല്‍ ബെറ്റിങ് ഇന്റഗ്രിറ്റി അസോസിയേഷന്‍ തുടങ്ങിയവയുമായെല്ലാം ഇന്റഗ്രിറ്റി ടാസ്‌ക്ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം ക്രമീകരിക്കും. വരും ദിവസങ്ങളില്‍ ഓരോ രാജ്യത്തിന്റെയും ഇന്റഗ്രിറ്റി ഓഫീസര്‍മാര്‍ക്കും റഫറികള്‍ക്കും വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നുണ്ട്.

Leave a Reply