
നവരാത്രിയിലെ അഞ്ചാം ദിവസമായ പഞ്ചമിയില്‍ പൂജിക്കപ്പെടുന്ന ദേവീഭാവമാണ് ‘സ്‌കന്ദമാതാ’. സുബ്രഹ്‌മണ്യസ്വാമിയെ മടിയില്‍വെച്ചുകൊണ്ടുള്ള മാതൃപ്രേമ ആണ് ഈ ദിനം. മുരുകന്‍ അഥവാ സ്‌കന്ദന്‍ ഉപാസനചെയ്തിരുന്നത് കൊണ്ടാണ് സ്കന്ദമാതാ എന്നറിയപ്പെടുന്നത്. സ്‌കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതുകൈകളിലൊന്നില്‍ ആറു ശിരസോടുകൂടിയ സുബ്രഹ്‌മണ്യ സ്വാമിയും, മറ്റേതില്‍ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് ദേവിയുടെ വാഹനം. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് ആരാധനാ പ്രിയം. ഈ ഭാവത്തെ ആരാധിക്കുന്നത് ക്ഷേമ- ഐശ്വരങ്ങള്‍ക്ക് കാരണമാകും.