തിരുവനന്തപുരം∙ എസ്പിജി (സ്പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ്) തലവൻ അരുൺ കുമാർ സിൻഹയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത് കർത്തവ്യ നിരതനായ ഉദ്യോഗസ്ഥനെ. കേരളത്തിലെ ക്രമസമാധാന പാലനം മുതൽ രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിൽ വരെ അരുൺ കുമാർ സിൻഹ അതീവ ജാഗ്രതയോടെ പ്രവർത്തിച്ചു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഒരുക്കുന്നതിലേക്കു വരെ അദ്ദേഹത്തിന്റെ പ്രവർത്തന മികവ് എത്തിച്ചേർന്നു.ഏഴു വർഷത്തോളം ഈ ചുമതല വഹിച്ച അദ്ദേഹത്തിന്റെ മരണം ബുധനാഴ്ച രാവിലെയായിരുന്നു. കാൻസർ ബാധിതനായിരുന്നു. 2016 മുതലാണ് എസ്പിജി ഡയറക്ടറായത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന അരുൺ കുമാർ സിൻഹ 1987 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്.