ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും പീഡനത്തെക്കുറിച്ചെഴുതിയ ഡയറിക്കുറിപ്പടക്കം പരാതി നല്‍കിയിട്ടും ചേരാനല്ലൂര്‍ പൊലീസ് കേസെടുക്കുന്നില്ലെന്നു പരാതി. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് എറണാകുളം ഇടപ്പള്ളിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതി. നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്നാണ് മൂന്ന് മാസം മുമ്പ് ഏപ്രില്‍ 25 ന് ഷാമിലി വീട്ടില്‍ തൂങ്ങി മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. ഷാമിലിയെ ഭര്‍ത്താവ് ആഷിഷ് പല തവണ മര്‍ദ്ദിച്ചിട്ടുണ്ട്. തടയാൻ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറയുന്നു. സ്ത്രീധനമാവശ്യമുൾപ്പെടെ ആഷിഷിന്‍റെ ക്രൂരതകളെല്ലാം ഷാമിലി ഡയറിയില്‍ കുറിച്ചു വച്ചിട്ടുണ്ട്. അന്വേഷണം ശക്തമാക്കണമെന്നാവശ്യപെട്ട് കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.