Spread the love

കോയമ്പത്തൂർ∙ ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. സുരേഷ്– വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ സിനിമ. അതേ വര്‍ഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.

2008ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു സിനിമകൾ.

Leave a Reply