Spread the love
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ പേരിൽ സിനിമ വരുന്നു

മുന്‍ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമയാകുന്നു. ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ-അടൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എൻ പിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ്. അടൽ ബിഹാരി വാജ്‌പേയിയുടെ 99-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രെഹ്‌ന ചാഹിയേ – അടൽ’ റിലീസ് ആസൂത്രണം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ ചൊവ്വാഴ്ച പുറത്തിറങ്ങി. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply