മൂന്നാര്‍: ചലച്ചിത്രതാരം കാളിദാസ് ജയറാമിനെ ഹോട്ടലിൽ തടഞ്ഞുവെച്ചു. നിർമ്മാതാക്കൾ ബിൽ തുക നൽകാത്തതിനെ തുടർന്നാണ് താരം ഉൾപ്പെടെയുള്ള സിനിമ സംഘത്തെ മൂന്നാറിലെ ഹോട്ടൽ അധികൃതർ തടഞ്ഞുവെച്ചത്.
തമിഴ് വെബ് സീരീസ് ചിത്രീകരിക്കാനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. മുറി വാടകയും റെസ്റ്റോറന്റ് ബില്ലും നൽകാത്തതിനെ തുടർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.വാടകയിനത്തിൽ ഒരു ലക്ഷത്തോളം രൂപ നൽകാൻ ഉണ്ടായിരുന്നു. ഒടുവിൽ നിർമാണ കമ്പനി എത്തി പണം അടച്ചതോടെയാണ് താരം ഉൾപ്പെടെയുള്ളവരെ വിട്ടയച്ചത്. പോലീസെത്തി ഇടപെട്ടാണ് പ്രശ്‍നം പരിഹരിച്ചത്.