
ചലച്ചിത്ര താരം നെടുമുടി വേണുവിന്റെ സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. മൃതദേഹം കുണ്ടമണ്‍ഭാഗത്തുളള വീട്ടില്‍ നിന്ന് രാവിലെ 10.30 അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം രണ്ടു മണിയ്ക്ക് ശാന്തികവാടത്തില്‍ സംസ്‌ക്കാരം നടക്കും.
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നെടുമുടി വേണുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായ അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച രാത്രി തീര്‍ത്തും മോശമാവുകയായിരുന്നു.