Spread the love

സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി അതീവ ഗുതുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. മമ്മൂക്കയടക്കമുള്ള താരങ്ങൾ ആശുപത്രി സന്ദർശിച്ചിരുന്നു. കൂടാതെ സംവിധായകനും ഫെഫ്‌ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ ഷാഫിക്ക് ലഭ്യമായ എല്ലാ ചികിത്സകളും നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തിരിച്ചുവരണമെന്ന് ഇതുപോലെ ആഗ്രഹിക്കുന്ന വേറൊരാൾ ഇല്ല എന്ന ഷാഫിയെ കുറിച്ചുള്ള സംവിധായകൻ വി.സി അഭിലാഷിൻറെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളിയെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ജഗതിയോ സലീംകുമാറോ സുരാജോ പിഷാരടിയോ ഒന്നുമല്ല. ഷാഫി എന്ന ചലച്ചിത്ര സംവിധായകനാണെന്നും അഭിലാഷ് എഴുതുന്നു.

വി.സി അഭിലാഷിന്റെ കുറിപ്പിന്റെ പൂർണ രൂപം:

”തിരിച്ചു വരണമെന്ന് ഇതുപോലെ ആഗ്രഹിക്കുന്ന മറ്റൊരാളില്ല.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളിയെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ജഗതിയോ സലീംകുമാറോ സുരാജോ പിഷാരടിയോ ബംബർ ചിരിയോ ഒന്നുമല്ല. ഷാഫി എന്ന ചലച്ചിത്ര സംവിധായകനാണ്. സത്യമതാണ്.തൊണ്ണൂറുകളിൽ ഇവിടെയുണ്ടായിരുന്ന തമാശകളുടെ തുടർച്ചയായി, ഈ നൂറ്റാണ്ടിൽ ചിരി വിപ്ലവം തന്നെ സൃഷ്ടിച്ച പ്രതിഭയാണ് ഇയാൾ.ഈ മനുഷ്യൻ വെട്ടിയൊരുക്കിയ മണ്ണിലാണ് സലീംകുമാറും സുരാജും ടെലിവിഷൻ സ്‌കിറ്റുകളുമൊക്കെ പയറ്റി തെളിഞ്ഞത്. ഇദ്ദേഹം കൂടി ഇല്ലായിരുന്നെങ്കിൽ സുനാമിയും തീവ്രവാദവും യുദ്ധവും ഓഖിയും പ്രളയവും കോവിഡും മാത്രം നിറഞ്ഞ ദുരന്ത ശതകമാകുമായിരുന്നു ഈ നൂറ്റാണ്ട്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. തിരിച്ച് വരട്ടെ.- വി സി അഭിലാഷ്.

Leave a Reply