ഈയടുത്ത് നടന്ന വൻതാര പരിപാടിയായ മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ്സിന്റെ അണിയറ കാഴ്ചകളും പരിപാടിയുടെ റിഹേഴ്സൽ കാണാൻ സ്ഥലത്തെത്തിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും മെഗാസ്റ്റാർ മമ്മൂട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണവും ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഉപ്പുതൊട്ട് കർപ്പൂരം എന്നു പറയുന്നതുപോലെ മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂക്കയും ലാലേട്ടനും ഉൾപ്പെടെ ചെറിയ വലിയ മിക്ക താരങ്ങളെയും റിസേഴ്സൽ ഉൾപ്പെടെ അടങ്ങിയ വീഡിയോയിൽ കാണാം.
ഇത്തരത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും തിരക്കിട്ട റിസേഴ്സൽ പരിപാടികളും നടക്കുന്നതിനിടെയായിരുന്നു സഹപ്രവർത്തകരെ കാണാനായുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്ദർശനം. സന്ദർശനത്തിനുശേഷം തിരികെ പോകാൻ കാറിൽ കയറാൻ ഒരുങ്ങിയ കേന്ദ്രമന്ത്രിയും മമ്മൂക്കയും രസകരമായ സംഭാഷണത്തിൽ ഏർപ്പെടുകയായിരുന്നു. ഇതാണിപ്പോൾ വൈറൽ ആയിരിക്കുന്നത്. ‘‘അവിടുന്ന് (കേന്ദ്രത്തിൽ നിന്ന്) എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കേട്ടോ’’ എന്നാണ്. ഉടൻ മമ്മൂട്ടിയുടെ മറുപടിയെത്തി. ‘‘നിനക്ക് ഇവിടത്തെ (സിനിമ) ചോറ് എപ്പോഴുമുണ്ട്!’’ രസകരമായ ഇരുവരുടെയും സംഭാഷണങ്ങൾ ചുറ്റുമുള്ളവരെയും ചിരിപ്പിക്കുന്നതായി വിഡിയോയിൽ കാണാം..
കാര്യങ്ങൾ ഇങ്ങനെ രസകരമായി പോകുന്നതിനിടെ ഇരുവർക്കുമൊപ്പം കൂടി നിന്ന സിനിമാക്കാരിൽ ആരോ മമ്മൂട്ടിയെയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറയുകയായിരുന്നു. ഇതുകേട്ട സുരേഷ് ഗോപി ‘‘ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…. കേൾക്കണ്ടേ!’’ എന്ന് ഉടൻ തിരിച്ചടിക്കുകയായിരുന്നു. എന്തായാലും സുരേഷ് ഗോപിയുടെ വാക്കുകൾ സമീപത്ത് നിന്നവരെ മാത്രമല്ല മമ്മൂക്കയെയും പൊട്ടിച്ചിരിപ്പിച്ചു കളഞ്ഞു എന്നതാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. ശേഷം തൊഴുതുകൊണ്ട് മമ്മൂട്ടിയുടെ വക ഒരു കൗണ്ടർ എത്തി. ‘‘ഇതല്ലേ അനുഭവം… ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ!’’ അതോടെ സുരേഷ് ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിയായി. എന്തായാലും വീഡിയോ പ്രേക്ഷകർ ഏറ്റെടുത്ത മട്ടുണ്ട്