ഒരുകാലത്ത് മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ ജോഡിയായിരുന്ന ജിഷിനും മുൻഭാര്യ വരദയും. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും മൂന്നു വർഷം മുൻപ് വിവാഹമോചിതരാവുകയായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് താൻ വീണ് പോയെന്നും പിന്നീട് കഞ്ചാവിലും രാസലഹരിയിലും അടിമപ്പെട്ടെന്നുമൊക്കെ ഈ ഇടയ്ക്ക് ജിഷിൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
തന്റെ കരിയറിനെ തന്നെ ബാധിച്ച ഈ പ്രതിസന്ധിയിൽ നിന്നും തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് നടി അമേയയാണെന്നും എന്നാൽ തങ്ങൾ തമ്മിൽ ഒരു പ്രണയബന്ധം അല്ലഎന്നും അന്ന്ജിഷിൻ പറഞ്ഞിരുന്നു.ഇപ്പോഴിതാ പ്രണയദിനത്തിൽ തങ്ങൾ പരസ്പരം ‘യെസ്’ പറഞ്ഞെന്ന സന്തോഷവാർത്ത ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.
‘എനിക്ക് ജിഷിൻ ചേട്ടനെ ആദ്യം ഇഷ്ടമല്ലായിരുന്നു. കേട്ടറിവുകൾ വെച്ച് ഒരുപാട് ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ ചേട്ടൻ തന്നെ പറഞ്ഞു താൻ അങ്ങനെ തന്നെ ആണെന്ന്. അത് എനിക്കൊരു പ്ലസ് പോയിന്റ് ആയിട്ടാണ് തോന്നിയത്. ഒരു ഫ്രണ്ടായി കൂടെ നിന്നപ്പോള്‍ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം തുറന്നു പറഞ്ഞു. അതൊരു പോസിറ്റീവ് ആയിട്ടാണ് ഞാന്‍ കണ്ടത്. തുറന്ന സംസാരത്തിലൂടെ മാത്രമേ ആളെ മനസിലാക്കാന്‍ പറ്റുകയുള്ളൂ. ആളുടെ നെഗറ്റീവ് സൈഡ് എനിക്ക് ആദ്യം മനസിലായി. പിന്നെയാണ് പോസിറ്റീവ് സൈഡ് മനസിലാക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് എന്താണോ ചെയ്യുന്നത്, അതേ ഞാനും ചെയ്തുള്ളൂ. അദ്ദേഹത്തെ എങ്ങനെ മാറ്റിയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ ഞാനൊരു മാറ്റവും വരുത്തിയില്ല. അദ്ദേഹത്തിനുള്ള പോസിറ്റീവ് കാണിച്ചു കൊടുക്കുകയേ ചെയ്തുള്ളു”, അമേയ അഭിമുഖത്തിൽ പറഞ്ഞു. ജിഷിൻ എന്ന വ്യക്തിയെ മനസിലാക്കാൻ വളരെ പ്രയാസമാണെന്നും മനസിലാക്കിയാൽ ആൾ ഓകെ ആണെന്നും അമേയ പറയുന്നു.