സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സാമ്പത്തിക വര്‍ഷത്തിനെ ആദ്യ മാസം അവസാനിക്കാനിരിക്കെ കേരളം നീങ്ങുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്. ഇന്നലെ 11 മണിയോടെ ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം വരെ ഒരു കോടിയുടെ ബില്ലുകള്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ ട്രഷറിയില്‍ നിന്നും മാറാമായിരുന്നു. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസം അവസാനത്തോടെ മൂവായിരം കോടി രൂപയെങ്കിലും കടമെടുക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്.