കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളവരും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കുമായി അദാലത്ത് സംഘടിപ്പിക്കുന്നു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഡിസംബര്‍ 27 ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ കലക്ടറേറ്റില്‍ നടക്കുന്ന അദാലത്തില്‍് അപേക്ഷ നല്‍കാം. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്, ഗുണഭോക്താവിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി കോഡ് സഹിതമുള്ള ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളുമായി അദാലത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്