Spread the love
സാമ്പത്തിക പ്രതിസന്ധി; വിദേശത്തെ എംബസികൾ അടച്ചുപൂട്ടി ശ്രീലങ്ക

ഇറാഖ്, നോർവേ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികൾ ശ്രീലങ്ക അടചു. വിദേശ എംബസികളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടി. 20 ശതമാനം വില വ‌ർധിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് പെട്രോൾ വില 254 ൽ നിന്ന് 303 രൂപയിലേക്കെത്തി. വിലക്കയറ്റം രൂക്ഷമായതോടെ കലാപത്തിലേക്ക് നീങ്ങുകയാണ് ലങ്ക. പ്രസിഡന്‍റ് ഗോതബായ രാജപ്ക്സേയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയിൽ ഉൾപ്പെടെ ജനങ്ങൾ തെരുവിലിറങ്ങി. കഴിഞ്ഞാഴ്ച ഇന്ത്യ സന്ദർശിച്ച ശ്രീലങ്കൻ വിദേശകാര്യമന്ത്രി കൂടുതൽ ഇടപെടൽ തേടിയിരുന്നു.

Leave a Reply