
ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. ചിറ്റാറിൽ ഇന്നു മുൻ മന്ത്രി പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ കുടുംബശ്രീ ഗ്രൂപ്പിൽനിന്നും 5 പേർ വീതം പങ്കെടുക്കണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് സന്ദേശം. ചിറ്റാറിലെ കുടുംബശ്രീ സിഡിഎസ് ചെയർപഴ്സനാണ് സന്ദേശം അയച്ചത്. സെറ്റുസാരിയും മെറൂൺ ബ്ലൗസും പ്രവർത്തകർക്ക് നിർബന്ധമാണെന്ന് ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു. അധികാരം ദുരുപയോഗിച്ചു സാധാരണക്കാരായ വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി, പാർട്ടി പരിപാടികളിൽ നിർബന്ധിച്ചു പങ്കെടുപ്പിക്കുക പതിവാണെന്ന പരാതികൾക്കിടെയാണു ശബ്ദസന്ദേശം പുറത്തുവന്നത്. . ലിംഗപദവിയും ആധുനിക സമൂഹവും’ എന്ന വിഷയത്തിലുള്ള സെമിനാറാണ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നത്.