തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപം തീപ്പിടിത്തം. വെളിയന്നൂർ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിൾ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവര്‍ പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു.നാല് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.