മലമ്പുഴ ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം
പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം തുടരുന്നു. പാലക്കാട് ജില്ലയിലെ കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎൽഎമാർ രംഗത്ത് വന്നു. തീ പിടുത്തിന് കാരണം മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്ന് കോൺഗ്രസ്, സിപിഎം നേതാക്കൾ കുറ്റപ്പെടുത്തി. കാട്ടുതീ പടർന്നതാണ് തീപിടിക്കാൻ കാരണമെന്ന് കരുതുന്നില്ല. സംസ്കരിക്കാവുന്നതിലധികം മാലിന്യങ്ങൾ പ്ലാന്റിൽ ഉണ്ടായിരുന്നുവെന്നും ഇതാണ് വലിയ തീ പിടുത്തത്തിലേക്ക് നയിച്ചതെന്നും അവർ കുറ്റപ്പെടുത്തി.