തിരുവനന്തപുരത്ത് പിആർഎസ് ആശുപത്രിക്ക് (PRS Hospital) സമീപമുണ്ടായ തീപിടുത്തം പൂന്തറ സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍. . ഉച്ചയ്ക്ക് പതിനൊന്നരയോടെ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് സ്പാര്‍ക്കുണ്ടായി തീ ഗോഡൗണിലേക്ക് വന്നുവീഴുകയായിരുന്നെന്ന് സുല്‍ഫി പറഞ്ഞു. വിവരമറിയിച്ചതിന് പിന്നാലെ ഫയര്‍ഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്തുപോയി. ഇതിന് പിന്നാലെ അതിശക്തമായി തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണയക്കാനുള്ള ശ്രമം തുടരുകയാണ്. നാലു ഭാഗങ്ങളിൽ നിന്നായി ഫയർഫോഴ്സ് വെളളമൊഴിക്കുകയാണ്. ആക്രിക്കടയോട് ചേര്‍ന്ന് അഞ്ചോളം കടകളും തൊട്ടുപുറകിൽ ഒരു വീടുമുണ്ട്. സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകളുണ്ട്. കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.