ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ദുര്‍ഗാ പൂജ പന്തലിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 64 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 9.30 ഓടെ ആരതി നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംഭവസമയത്ത് മുന്നൂറോളം പേര്‍ പന്തലില്‍ ഉണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.