Spread the love

ചണ്ഡീ​ഗഢ്: പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. രണ്ടു ദിവസം മുൻപ് തിരകളുള്ള ഒരു തോക്ക് കേന്ദ്രത്തിൽ നിന്നും കാണാതായിരുന്നു, ഇതിനായി തെരച്ചിൽ നടത്തിയിരുന്നു. സൈനികൻ തന്നെ ആയിരിക്കും വെടിയുതിർത്തത് എന്നു പഞ്ചാബ് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പുറത്ത് നിന്നുള്ളവർ അല്ല അക്രമം നടത്തിയത് എന്ന് പഞ്ചാബ് പൊലീസ് (എഡിജിപി പഞ്ചാബ് )നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Leave a Reply