Spread the love
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു: ബ്ലൂ അലര്‍ട്ട്

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു. ഇതേ തുടര്‍ന്ന് ആദ്യത്തെ ജാഗ്രത നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുകയാണ്. നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കടലില്‍ പോകുന്നതിന് വിലക്ക് ഉണ്ട്.

Leave a Reply