Spread the love
കേരളത്തിലെ ചക്ക ഇനി ന്യൂസിലാന്‍ഡില്‍

കൊച്ചി : അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി തൃശൂരില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള ‘ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ’ ആദ്യ കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്തു. ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവയാണ് കയറ്റുമതി ചെയ്തത്. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സുള്ള ചക്കയുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാണ് ഇവ. ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്.

Leave a Reply