
കോവിഡ് മഹാമാരിയെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയാണ് മണാലിയിലെ ഈ ദൃശ്യങ്ങള്‍. വിന്റര്‍ ടൂറിസത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മണാലിയില്‍. മണാലി ലേ റോഡിലെ തംഗ്ലാങ് ലാ ചുരത്തിലാണ് സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച ഉണ്ടായത്. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ആ പ്രദേശം മുഴുവന്‍ മഞ്ഞുപാളികളാല്‍ മൂടപ്പെട്ടിരിക്കുകയാണ്.നിരവധി വിനോദസഞ്ചാരികളാണ് മഞ്ഞുവീഴ്ച്ച കാണാനും ആസ്വദിക്കാനും ഇവിടേക്ക് എത്തുന്നത്.