
‘കോഴിക്കോട്∙ കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കല കള്ളാട് എടവലത്ത് മുഹമ്മദിന്റെ റൂട്ട്മാപ്പാണ് പുറത്തുവിട്ടത്.
∙ ഓഗസ്റ്റ് 22ന് രോഗലക്ഷണങ്ങൾ കണ്ടു.
∙ ഓഗസ്റ്റ് 23ന് തിരുവള്ളൂർ കുടുംബച്ചടങ്ങിൽ പങ്കെടുത്തു.
∙ ഓഗസ്റ്റ് 25ന് മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി.
∙ ഓഗസ്റ്റ് 26ന് ക്ലിനിക്കിൽ ഡോക്ടറെ കണ്ടു.
∙ ഓഗസ്റ്റ് 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
∙ ഓഗസ്റ്റ് 30ന് മരിച്ചു.