Spread the love
വിജയദശമി ദിനാഘോഷത്തിന് ചരിത്രത്തിലാദ്യമായി വനിതയെ മുഖ്യാതിഥിയാക്കി ആര്‍എസ്എസ്

ചരിത്രത്തിലാദ്യമായി വിജയദശമി ദിനാഘോഷത്തിന് വനിതയെ മുഖ്യാതിഥിയായി ക്ഷണിച്ച് ആര്‍.എസ്.എസ്. പര്‍വതാരോഹക സന്തോഷ് യാദവാണ് നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷത്തില്‍ മുഖ്യാതിഥിയായത്. എവറസ്റ്റ് പര്‍വതം രണ്ടുവട്ടം കീഴടക്കിയ ആദ്യവനിതയെന്ന ലോക റെക്കോഡ് കരസ്ഥമാക്കിയ വ്യക്തിയാണ് സന്തോഷ് യാദവ്‌.1992 മേയിലാണ് സന്തോഷ് യാദവ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. പിന്നീട് 1993-ല്‍ മേയില്‍ വീണ്ടും അവര്‍ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തി. 1994-ല്‍ നാഷണല്‍ അഡൈ്വവഞ്ചര്‍ പുരസ്‌കാരത്തിന് അര്‍ഹയായ സന്തോഷ് യാദവിനെ 2000-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Leave a Reply