പാലക്കാട്∙ അയോധ്യയിലേക്കുള്ള തീർഥാടകരുമായി ഇന്നു പാലക്കാട് ജംക്‌ഷനിൽനിന്നു പുറപ്പെടാനിരുന്ന അയോധ്യ ആസ്താ സ്പെഷൽ ട്രെയിൻ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഉത്തരേന്ത്യയിൽനിന്നുള്ള തീർഥാടകരുടെ തിരക്കു കാരണം ആവശ്യത്തിനു കോച്ചുകൾ ലഭിച്ചില്ലെന്നാണു പറയുന്നത്.
അയോധ്യയിലേക്കു കേരളത്തിൽനിന്നുള്ള ആദ്യ സർവീസായിരുന്നു ഇന്നു പുറപ്പെടാനിരുന്നത്. ബുക്ക് ചെയത് യാത്രക്കാരെ പുതിയ തീയതി പിന്നീട് അറിയിക്കും. മുൻകൂട്ടി അറിയിച്ച മറ്റു തീയതികളിൽ മാറ്റമുണ്ടോയെന്ന വിവരവും പിന്നീട് അറിയിക്കും.
തിരുവനന്തപുരത്തുനിന്നുള്ള ട്രെയിനും ഉണ്ടാകില്ല. അയോധ്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടു റെയിൽവേ ഇതുവരെ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്നും ഫെബ്രുവരി രണ്ടാം ആഴ്ചയിൽ യാത്ര നടന്നേക്കുമെന്നുമാണ് തിരുവനന്തപുരം ഡിവിഷൻ പിആർഒ പറയുന്നത്.