Spread the love

നടൻ പൃഥ്വിരാജിന്റെ പേരിൽ പ്രചരിച്ചിരുന്ന പ്രണയ ​ഗോസിപ്പുകളെക്കുറിച്ച് മാതാവ് മല്ലിക സുകുമാരൻ വെളിപ്പെടുത്തി. നിരവധി കഥകളാണ് പൃഥ്വിരാജിനെക്കുറിച്ച് പ്രചരിച്ചുന്നത്. അഞ്ചു പടത്തിൽ ഒരുമിച്ച് അഭിനയിച്ചാൽ ഒപ്പം അഭിനയിക്കുന്ന നായികയുമായി പ്രണയത്തിലാണെന്ന് വാർത്തകൾ വരും നന്ദനം, അമ്മക്കിളിക്കൂട്, വെള്ളിത്തിര തുടങ്ങിയ ചിത്രത്തിൽ നവ്യക്കൊപ്പം അഭിനയിച്ചപ്പോഴായിരുന്നു ആദ്യമിതുണ്ടായത്. അക്കാലത്ത് നവ്യയും രാജുവും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ആ നായികയെ കെട്ടുമോ കെട്ടാതെ പോയതാണോ അവർ പ്രണയത്തിലായിരുന്നു എന്നെല്ലാം. ഇതൊക്കെ ആരാണോ അടിച്ചിറക്കുന്നത് എന്ന് അറിയില്ല. ചിലർ പറഞ്ഞു നവ്യ ചേച്ചിയുടെ നാട്ടുകാരിയാണെന്ന്. ഞാൻ ചോദിച്ചു അതിനെന്താ കുഴപ്പം. അവരുടെ കുടുംബത്തെയെല്ലാം എനിക്കറിയാം. വെറുതെ വിടെന്ന് ഞാൻ പറഞ്ഞു.

അടുത്ത പടത്തിൽ പുതിയ നായിക വരുമ്പോൾ ഇത് മാറും. പിന്നീട് കുറേനാൾ കാവ്യ മാധവനായിരുന്നു. അതുപേലെ സംവൃത സുനിലിന്റെയും പേര് വന്നു. പിന്നെ മീരാ ജാസ്മിനെ കെട്ടുമെന്ന് ഉൾപ്പടെ ​ഗോസിപ്പുകൾ വന്നു. ഇത്തരം പ്രചരങ്ങൾ തെറ്റാണ്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. അടക്കവും ഒതുക്കവുമുള്ള കുട്ടി. അഭിനയിക്കാനും അറിയാം. എനിക്ക് വലിയ ഇഷ്ടമാണ്. അവർ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രിയും തോന്നി. എപ്പോഴും മോനോട് പറയുമായിരുന്നു സംവൃത നല്ല ആർട്ടിസ്റ്റാണെന്ന്— മല്ലിക പറഞ്ഞു.

Leave a Reply