Spread the love
ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലം ഇന്നു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയോടെയായിരിക്കും പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. പരീക്ഷാഫലം ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് സൈറ്റില്‍ നിന്നും ഫലങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം.

അതേസമയം, പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2 നകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍മാര്‍ ഡിസംബര്‍ 3 നകം അപേക്ഷ അപ്ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പര്‍ ഒന്നിന് ഫീസ്.
വെബ്സൈറ്റ്: www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in.

Leave a Reply