സംസ്ഥാനത്ത് മൽസ്യവില കുതിച്ചുയരുന്നു. ട്രോളിങ് നിരോധനം നിലവിൽ വന്നതോടെയാണ് സംസ്ഥാനത്ത് മൽസ്യവില കുതിച്ചുയരുന്നത്. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതുകൊണ്ടും മൽസ്യലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം. എക്കാലവും ഏറ്റവും ഉയർന്ന വിലയുള്ള നെയ്മീന് ഇപ്പോൾ കിലോയ്ക്ക് 1350 രൂപ മുതലാണ് വില. നാടൻ മത്തിയ്ക്ക്(തെക്കൻ മത്തി) കിലോയ്ക്ക് 200 രൂപ മുതലാണ് വില. ചില സ്ഥലങ്ങളിൽ ഇത് 230 രൂപയുമാണ്. അയല ചെറുതാണെങ്കിൽ 200 രൂപ മുതലും വലുതാണെങ്കിൽ 300 രൂപ മുതലുമാണ് വില. ചൂരയുടെ വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. കേര മൽസ്യത്തിന് 500-600 രൂപയാണ് ഇപ്പോൾ വില. ട്രോളിങ് നിരോധനത്തിന് മുമ്പ് ഇത് 400 രൂപയായിരുന്നു. ഹാർബറുകളിൽ മൽസ്യ ലഭ്യത കുറഞ്ഞതോടെ, കച്ചവടക്കാർ കമ്മീഷൻ കടകളെ ആശ്രയിക്കുന്നത് കൂടിയിട്ടുണ്ട്. ഇത് പഴകിയ മൽസ്യങ്ങൾ വീണ്ടും വ്യാപകമാകാൻ കാരണമാക്കും.