
വടക്കൻപറവൂരിൽ ഭൂമി തരംമാറാനാകാതെ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് റവന്യു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അപേക്ഷയിൽ നടപടിയെടുക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ ഫോർട്ടുകൊച്ചി ആർ. ഡി. ഒ ഓഫിസിലെ മുൻ നിയർ സൂപ്രണ്ട് സി. ആർ. ഷനോജ് കുമാർ, മുൻ സീനിയർ ക്ലർക്ക് സി. ജെ. ഡെൽമ, സിനിയർ ക്ലർക്ക് ഒ. ബി. അഭിലാഷ്, സെക്ഷൻ ക്ലർക്ക് മുഹമ്മദ് അസ്സാം, മുൻ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് കെ. സി. നിഷ, മുൻ എൽ.ഡി ടൈപ്പിസ്റ്റ് ഷമിം ടി. കെ എന്നിവർക്കെതിരെയാണ് നടപടി.