Spread the love
ചൊവ്വാഴ്ചക്കകം (നവംബർ 9) മത്സ്യത്തൊഴിലാളികൾ തീരത്തെത്തണം

ധ്യകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതിനാൽ മധ്യകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യപടിഞ്ഞാറൻ അറബിക്കടലിലും ചൊവ്വാഴ്ച (നവംബർ 9) വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ നിലവിൽ ആഴക്കടലിൽ മത്സ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ ചൊവ്വാഴ്ചയ്ക്കകം (നവംബർ 09) തീരത്തേക്ക് മടങ്ങി എത്തണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply