
മംഗളൂരു: വലയില്‍ കുടുങ്ങിയ ഭീമന്‍ മീനെ കടലില്‍ തന്നെ തുറന്നുവിട്ട് മത്സ്യ തൊഴിലാളികള്‍. സ്രാവ് വിഭാഗത്തില്‍പ്പെട്ട 1500 കിലോഗ്രാമിന് അടുത്ത് തൂക്കമുള്ള മീനാണ് മംഗളൂരു കടപ്പുറത്ത് നിന്നും മീന്‍പിടിക്കാന്‍ പോയ സാഗര്‍ എന്ന ബോട്ടിലുള്ളവരുടെ വലയില്‍ കുടുങ്ങിയത്.
വലിയ മീനെ കിട്ടിയ വീഡിയോ തങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിടിക്കാന്‍ നിരോധനമുള്ള വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ഇത് എന്ന് മനസിലായതു അപ്പോഴാണ്. ഇതോടെ ഇതിനെ കടലിലേക്ക് തന്നെ തുറന്നുവിടുകയായിരുന്നു. മീനിനെ തിരിച്ച് കടലില്‍ വിടാന്‍ മറ്റു ബോട്ടുകളുടെ സഹായവും തേടിയിരുന്നു.