
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് സമരം തുടരാൻ ലത്തീൻ സഭ തീരുമാനിച്ചത്. വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരെ ഓണത്തിന് മുമ്പ് വാടക വീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ സമരക്കാർക്ക് ഉറപ്പ് നൽകി.സമരക്കാർ ഉന്നയിച്ച ഏഴിന ആവശ്യങ്ങളിൽ, അഞ്ചിലും പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചു. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുമ്പായി വാടക വീടുകളിലേക്ക് സർക്കാർ മാറ്റും.ചർച്ചയിൽ പ്രതിസന്ധിയായത് തുറമുഖം നിർമ്മാണം നിർത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്ന സമരക്കാരുടെ ആവശ്യമാണ്. തുറമുഖം നിർമ്മാണം നിർത്തിവയ്ക്കണമെന്ന തടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് ലത്തീൻ സഭയുടെ തീരുമാനം.