ന്യൂഡൽഹി: രാജ്യത്ത് കള്ളനോട്ടുകൾ വർധിക്കുന്നായി റിസർവ് ബാങ്കിന്‍റെ പുതിയ വാർഷിക റിപ്പോർട്ട്. 500 രൂപയുടെ കള്ളനോട്ടുകൾ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുൻവർഷത്തേക്കാൾ ഇരട്ടിയായി.
2021-2022 സാമ്പത്തിക വർഷത്തിൽ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകൾ വർധിച്ചിട്ടുണ്ടെന്ന് ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെയും 2000 രൂപയുടേയും കള്ളനോട്ടിൽ വൻ വർധനവുണ്ടായതായി. 101.9 ശതമാനം വർധനവാണ് 500ന്‍റെ കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായത്. 2000ത്തിന്‍റെ കള്ളനോട്ടുകൾ 54.16 ശതമാനവും വർധിച്ചു.

2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഈ നടപടിയിലൂടെ അഴിമതി തടയാനാവുമെന്നും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനാവുമെന്നും കള്ളനോട്ടുകൾ തടയാൻ കഴിയുമെന്നും കേന്ദ്രം പറഞ്ഞിരുന്നു. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതത്തിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല.