Spread the love

കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ മാവോയിസ്റ്റുകൾ എത്തി. കേളകം അടയ്‌ക്കാത്തോട് മേഖലയിലാണ് അഞ്ചംഗ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. സംഘത്തിൽ പുരുഷൻമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണു വിവരം.

2 ദിവസങ്ങളിലായാണ് മാവോയിസ്റ്റ് സംഘം എത്തിയത്. 14ന് വൈകിട്ട് ഏഴുമണിയോടെയെത്തിയ സംഘം രാത്രി 10 മണിയോടെയാണ് മടങ്ങിയത്. ഭക്ഷണമുണ്ടാക്കിയതായും അരിയും മറ്റ് ആവശ്യസാധനങ്ങളും ഇവർ ശേഖരിച്ചതായും നാട്ടുകാർ പറഞ്ഞു. മൂന്നു മാസത്തിനിടെ നാലാം തവണയാണ് മാവോയിസ്റ്റ് സംഘം എത്തുന്നത്.

Leave a Reply