
ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലുടമയിൽ നിന്ന് നഷ്ടപരിഹാരമായി പണം ആവശ്യപ്പെട്ട അഞ്ച് പേർ അറസ്റ്റിൽ. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് അഡ്മിറ്റായെന്ന് പറഞ് 40000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. പൂച്ചോലമാട് സ്വദേശികളായ ഇബ്രാഹിം, അബ്ദുറഹ്മാന്‍, റമീസ്, സുധീഷ്, താട്ടയില്‍ നാസിം എന്നിവരെയാണ് വേങ്ങര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഇവർ ബ്രോസ്റ്റഡ് ചിക്കൻ കഴിച്, ബാക്കി വന്ന ഭാഗം പാഴ്സലായി കൊണ്ടുപോയി. ഹോട്ടലുടമയെ വിളിച്ച ശേഷം തങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും ചികിത്സയിലാണെന്നും പരാതി നൽകാതിരിക്കാൻ 40000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പിന്നീടിത് 25000 രൂപയിലേക്ക് കുറച്ചു. എന്നാൽ ഹോട്ടലുടമ വിവരം പൊലീസിൽ അറിയിച്ചു. ഇതോടെയാണ് അഞ്ചംഗ സംഘം കുടുങ്ങിയത്. ഇവർ നേരത്തെയും സമാന കുറ്റകൃത്യം ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം.