പണിമുടക്ക് ദിവസം തരൂരിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി. ഓട്ടോറിക്ഷാ ഡ്രൈവർ യാസറിനെ ആണ് പണിമുടക്ക് അനുകൂലികൾ ക്രൂരമായി മർദ്ദിച്ചത്. ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കുകയും വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. എസ്.ടി.യു., സി.ഐ.ടി.യു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്നും കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും യാസര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞു. സിഐടിയു, എഐടിയുസി, എസ്.ടി.യു പ്രവർത്തകരാണ് അറസ്റ്റിലായത്.