കോട്ടയം വൈക്കത്ത് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവത്തിൽ
നായയ്ക്ക് പേവിഷബാധ ഏറ്റിരുന്നതായി നഗരസഭാ അധികൃതർ സ്ഥിഥിരീകരിച്ചു.
വൈക്കം കിഴക്കേനടയിലും തോട്ടുവക്കത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്.
അഞ്ചുപേർക്കാണ് നായയുടെ ആക്രമണത്തിൽ കടിയേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. കടിച്ച നായ വീണു ചത്തെങ്കിലും പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ ഉളളതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. നായകളുടെ വന്ധ്യങ്കരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളില്‍ നഗരസഭ വീഴ്ച വരുത്തുന്നതാണ് ആക്രമണം പതിവു സംഭവമാകാനുളള കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.