അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തുപേരാണ് കാറിലുണ്ടായിരുന്നത്. പട്നയില്‍ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ കാറിന്റെ ഡ്രൈവറടക്കം ആറ് പേര്‍ മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.