Spread the love

അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; അപേക്ഷ നടപടികൾ തുടങ്ങി യുഎഇ.


മനാമ : അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അപേക്ഷാ സ്വീകരിക്കാന്‍ യുഎഇ എമിഗ്രേഷന്‍ നടപടി തുടങ്ങി. അഞ്ച് വര്‍ഷത്തെ വിസയില്‍ വിനോദസഞ്ചാരികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍ഷിപ്പില്‍ പല തവണ പ്രവേശിക്കാനും ഓരോ സന്ദര്‍ശനത്തിലും 90 ദിവസം രാജ്യത്ത് തങ്ങാനും കഴിയും. ഇത് 90 ദിവസം കൂടി നീട്ടാം. എല്ലാ രാജ്യക്കാര്‍ക്കും വിസ അനുവദിക്കും.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) വെബ്‌സൈറ്റിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസാ ഫീസായി 650 ദിര്‍ഹം (ഏതാണ്ട് 13,148 രൂപ) നല്‍കണം. അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വെബ്‌സൈറ്റില്‍ നല്‍കണം. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് യുഎഇ മന്ത്രിസഭ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസക്ക് അനുമതി നല്‍കിയത്. സ്‌പോണ്‍സര്‍മാര്‍ ആവശ്യമില്ലാത്ത വിസ എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

Leave a Reply