
അഞ്ചുവർഷത്തിനുശേഷം ആദ്യമായി അമ്മയെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡിലെ തന്റെ ജന്മനാടായ പൗരിയിൽ എത്തിയാണ് ആദിത്യനാഥ് അമ്മയെ സന്ദർശിച്ചത്. 2017 ഫെബ്രുവരിയിലാണ് യോഗി അവസാനമായി തന്റെ ഗ്രാമം സന്ദർശിച്ചത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഉത്തരാഖണ്ഡിലെത്തിയത്. അവസാന നിമിഷത്തിൽ പിതാവിനെ ഒരു നോക്ക് കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കോവിഡിന്റെ സമയത്ത് സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമ നിർവഹിക്കുന്നതിനാൽ എനിക്ക് അതിന് കഴിഞ്ഞില്ല,” -മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് 2020 ഏപ്രിലിൽ മരിച്ചിരുന്നു. ആദ്യ ദിവസം, യമകേശ്വരിലെ മഹായോഗി ഗുരു ഗോരഖ്നാഥ് മഹാവിദ്യാലയ വിത്യാനിയിൽ അദ്ദേഹം തന്റെ ആത്മീയ ഗുരു മഹന്ത് വൈദ്യനാഥിന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. താൻ ജനിച്ച സ്ഥലത്ത് തന്റെ ആത്മീയ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.