സംസ്ഥാനത്ത് റേഷന്‍ വിതരണത്തിന് സ്തംഭനമില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍
ഇ- പോസ് സര്‍വറില്‍ ഓവര്‍ ലോഡ് കാരണമാണ് തകരാര്‍ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് പുതിയ സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് ഈ ക്രമീകരണം. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് റേഷന്‍ വിതരണം പഴയപടി പുനസ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിതരണം ചെയ്യുന്ന സാധനങ്ങളുടെ എണ്ണം ഉയര്‍ത്തിയിട്ടും ഇ പോസ് സര്‍വറിന്റ ശേഷി ഉയര്‍ത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നാല് വര്‍ഷത്തിനിടെ പത്ത് ലക്ഷം റേഷന്‍ കാര്‍ഡുകള്‍ പുതിയതായി ചേര്‍ക്കപ്പെട്ടിട്ടും ഇ- പോസ് സെര്‍വറിന്റെ ശേഷി സര്‍ക്കാര്‍ ഉയര്‍ത്തിയില്ല.
തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.